o വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഏറാമല ഗ്രാമപഞ്ചായത്തിൽ നടന്നു*
Latest News


 

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഏറാമല ഗ്രാമപഞ്ചായത്തിൽ നടന്നു*

 *വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഏറാമല  ഗ്രാമപഞ്ചായത്തിൽ നടന്നു*



കേന്ദ്ര ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ  സമൂഹത്തിന്റെ എല്ലാ തലങ്ങളിലും  എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഏറാമല ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്തു ഗ്രൗണ്ടിൽ  വച്ച് ഓർക്കാട്ടേരി കനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ   നടന്നു. ഓർക്കാട്ടേരി കനറാ  ബ്രാഞ്ച് മാനേജർ വിശാൽ ബി നാഥ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ലീഡ് ബാങ്ക് മാനേജർ മുരളീധരൻ അധ്യക്ഷനായി.  കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ള കുട്ടി (ex എം.പി ) ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചെറുകിടി കച്ചവടക്കാരുടെ എണ്ണം കൂടുകയാണ് എന്ന വ്യവസായ മന്ത്രി രാജുവിൻ്റെ പ്രസ്ഥാപനയുടെ അടിസ്ഥാന കാരണം പി.എം മുദ്രായോജനയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നാല് കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ക്ഷൻ വിതരണം ചെയ്യ്തു.പഞ്ചായത്തിലെ വിവിധ കർഷകരെ വേദിയിൽ വച്ച് ആദരിക്കുകയും ചെയ്യ്തു. പഞ്ചായത്ത്‌ പ്രസിഡൻ്റ് ശ്രീമതി മിനിക ആശംസ അർപ്പിച്ചു സംസാരിച്ചു.

ഫാക്ടിനെ പ്രതിനിധീകരിച്ച് ശ്രീമതി നാജിയ, കിസാൻ വികാസ് കേന്ദ്രയുടെ ഡോ: പ്രകാശ്, FCI യുടെ പ്രതിനിധി സുബ്രമ്മണ്യൻ, FLC വടകരയുടെ കരുണാകരൻ, CFL പ്രതിനിധി നിമ്യ, പോസ്റ്റ്ൽ ഡിപ്പാർട്ട്മെൻ്റ്, BLBC കൺവീനർ മുഹമ്മദ് റാഫി എന്നിവർ വിഷായവ തരണം നടത്തി. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും, ക്വിസ്സ് മത്സരവും നടത്തി.തുടർന്ന് ഒഞ്ചിയം പഞ്ചായത്തിൽ നാദാപുരം റോഡ് കാരക്കാട് എൽ.പി സ്ക്കൂളിൽ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മവും എ.പി അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു.

Post a Comment

Previous Post Next Post