ഭിന്നശേഷിക്കാർക്കായി തൊഴിൽ മേള
(ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ) സംഘടിപ്പിക്കുന്നു.
മാഹി: പള്ളൂരിലെ സബർമതി ട്രസ്റ്റ് ,
മൈസൂരിലെ ദിയ ചാരിറ്റബിൾ
ട്രസ്റ്റ് എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ അർബൻ റിസോഴ്സ് സെന്റർ, ആപ്ത എന്നിവയുടെ സഹകരണത്തോടെ
മാഹിയിലെയും സമീപ പഞ്ചായത്ത്- നഗരസഭയിലെയും ഭിന്നശേഷിക്കാർക്കായി ജോബ് ഓറി
യന്റേഷനും തൊഴിൽ മേളയും സംഘടിപ്പിക്കുന്നു. മാഹി സഹകരണ ബി.എഡ് കോളേജ് ഓഡിറ്റോ
റിയത്തിൽ 2024 ജനുവരി 07 ഞായറാഴ്ച്ച രാവിലെ 09.30 നാണ് ക്യാമ്പെയിൻ നടക്കുക എന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ മുനവർ പന്തക്കൽ പറഞ്ഞു. 15 വയസു മുതൽ 36 വയസുവരെയുള്ള ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ക്യാമ്പെയിനിൽ പങ്കെടുക്കാവുന്നതാണെന്ന് ദിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രൊജക്ട് കോർഡിനേറ്റർ കെ.യു.അഭിൻ ക്ര്യഷ്ണ പറഞ്ഞു. മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമി, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ (ഭിന്നശേഷിക്കാരുടെ സാങ്കേതിക പരിജ്ഞാനവും
തൊഴിൽ സാധ്യതയും) ഫലമായാണ് ജോബ് ഓറിയന്റേഷനും തൊഴിൽ മേളയും സംഘടിപ്പിക്കുന്നതെന്നും സർവ്വേയിൽ പങ്കെടുത്ത മുഴുവൻ രക്ഷിതാക്കളും തങ്ങളുടെ മക്കൾ തൊഴിൽ ചെയ്ത് സാമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നും എന്നാൽ അതിനുള്ള അവസരമോ തൊഴിൽ ലഭ്യതയോ നിലവിൽ ഇല്ല എന്നും
ആപ്ത അസോസിയേഷന്റെ കേൾവി വൈകല്യ വിഭാഗം കോർഡിനേറ്റർ ലത്തീഫ് ഗ്രാമത്തി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് ഉപജീവന മാർഗം കണ്ടെത്തി കൊടുക്കാനും അവരെ
സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തരാക്കാനുമായി ഭിന്നശേഷിക്കാരെ സജ്ജരാക്കുക എന്നതാണ് ലൈവ് ലിഹുഡ് ക്യാമ്പെയിനിന്റെ പ്രധാന ലക്ഷ്യമെന്ന്
സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമിയുടെ അസിസ്റ്റന്റ് ഡയറക്ടർ അഷിത ബഷീർ പറഞ്ഞു.. ഭിന്നശേഷിക്കാരെ ജോലിക്ക് തയ്യാറാക്കൽ, ഭിന്നശേഷിക്കാർക്ക് ലഭ്യമായ തൊഴിൽ അവസരങ്ങളെ പരിചയപ്പെടുത്തൽ, ഭിന്നശേഷിക്കാരുടെ തൊഴിൽ നൈപുണ്യ തോത് കണ്ടെത്തൽ
എന്നിവയെ കുറിച്ച് ക്യാമ്പെയിനിൽ വിഷയ വിദഗ്ദ്ധർ വിശദീകരിക്കുമെന്ന് സമത്വശ്രീ മിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആശാലത പി പി പറഞ്ഞു.. കാഴ്ച്ച വൈകല്യമുള്ളവർ, കേൾവി വൈകല്യമുള്ളവർ, ചലന വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം സെഷനുകളും നൈപുണ്യ പരിശോധനയും ഉണ്ടായിരിക്കുമെന്ന് ആപ്ത അസോസിയേഷന്റെ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗം കോർഡിനേറ്റർ വി മനോഹരൻ പറഞ്ഞു.
ഓരോ ഭിന്നശേഷിക്കാരുടെയും കഴിവനുസരിച്ച് ജോലി ലഭ്യമാക്കുക, ആവശ്യമായ സാങ്കേതിക പരിശീലനം നൽകി ജോലിക്ക് സജ്ജമാക്കുക എന്നിവയും ക്യാമ്പയിനിന്റെ ഭാഗമാണെന്ന് ആപ്ത അസോസിയേഷൻ ട്രഷറർ എം കലയരശു പറഞ്ഞു.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് തൊഴിൽ സ്ഥാപനത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും ദിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രോജകട് കോർഡിനേറ്റർ വിശദമായി ക്ലാസ്സെടുക്കുമെന്ന് ആപ്ത അസോസിേഷൻ രക്ഷാധികാരി രേഖ ഇ എം അറിയിച്ചു. ക്യാമ്പെയിനിൽ പങ്കെടുക്കാഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം വഴിയോ വാട്സ്ആപ്പ് വഴിയോ 03.01.2024 ന് വൈകുന്നേരം 05 00 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്നും 29.12.2023 മുതൽ www.sabhamahe.in എന്ന വെബ്സൈറ്റിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ലഭ്യമാകുമെന്നും ആപ്ത അസോസിയേഷൻ പ്രസിഡന്റ് ജോഷിത്ത് കുമാർ, സെക്രട്ടറി ടി സുചിൻ എന്നിവർക്ക് വേണ്ടി ആർ പവിത്രൻ പറഞ്ഞു. തൊഴിൽ മെളയുടെ (ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ) കോർഡിനേറ്ററായി ഷീന ചാലക്കരയേയും അസിസ്റ്റന്റ് കോർഡിനേറ്ററായി സഫ് വാൻ ലത്തീഫിനെയും തിരഞ്ഞെടുത്തു. ഓൺ ലൈനായും ഓഫ് ലൈനായും നടന്ന യോഗത്തിൽ എം.ശ്രീജയൻ, ഡോ. മഹേഷ് പള്ളൂർ, ലിഗിന പി വി, ലിസ്മി സജി എന്നിവർ പങ്കെടുത്തു.
Post a Comment