മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്റർ ക്രിസ്തുമസ് ദിനാഘോഷം സംഘടിപ്പിച്ചു.
മാഹി : മാഹി എം എം സി, ക്രിസ്തുമസ് ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ എം എം സി സ്റ്റാഫിന്റെ വിവിധ കലാപരിപാടികൾ മാഹി എം എം സി ഹാളിൽ വെച്ച് നടത്തി. പരസ്പരം സ്നേഹത്തിന്റെ പങ്ക് വെക്കലാകണം ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശം എന്ന് എം എം സി അഡിമിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ആഘോഷ വേളകൾ മനസ്സിന്റെ ആകുലതകളും, മാനസിക പിരിമുറുക്കവും ലഘുകരിക്കുമെന്നും, ആഘോഷ വേളകൾ അതിനായി ഉപയോഗിക്കണമെന്നും എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ അറിയിച്ചു. അനുരാജ്. സി. കെ, അജീബ് ഡിക്രൂസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
Post a Comment