o മഹാതമ റസിഡൻസ് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ആഘോഷിച്ചു
Latest News


 

മഹാതമ റസിഡൻസ് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ആഘോഷിച്ചു

  മഹാതമ റസിഡൻസ് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം   ആഘോഷിച്ചു




വെസ്റ്റ് പള്ളൂർ മഹാതമ റസിഡൻസ് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പ ദമാക്കി ചാലക്കര രാജീവ്‌ഗാന്ധി ആയുർവേദ ഹോസ്പിറ്റലിലെ  അസോസിയേറ്റ് പ്രൊഫസർ Dr കെ എസ് ബിനു ക്ലാസ്സ്‌ നടത്തി. ജീവിതം അതിജീവനം എന്ന വിഷയത്തെ കുറിച്ച് മന:ശാസ്ത്രഞ്ജൻ ഡോ. സലീം ക്ലാസ്സ്‌ നടത്തി. ചടങ്ങ്ന് അസോസിയേഷൻ പ്രസിഡന്റ്‌ ടി സിയാദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശ്രീജയൻ ട്രഷറർ Dr ഇക്ബാൽ, വനിതാ വേദി പ്രസിഡന്റ്‌ ഫൗസിയ അഷ്‌റഫ്‌ എന്നിവർ ആശംസ നേർന്നു. അസോസിയേഷൻ സെക്രട്ടറി രൂപേഷ് ബ്രഹമം  സ്വാഗതവും അസോസിയേഷൻ ജോയിന്റ് സെക്രട്ടറി റയീസ് അടുവാട്ടിൽ നന്ദിയും പറഞ്ഞു.തുടർന്ന് കേക്ക് മുറിക്കൽ കരോക്ക ഗാനാലാപനവും നടന്നു.കെ വി പ്രദീപൻ, രാജൻ, സുനിൽ എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post