*അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ റഷ്യൻ സ്വദേശികൾ അയ്യപ്പസ്വാമിമാർക്ക് ഭിക്ഷ നടത്തി*
അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിമാർക്കും ഭക്തൻമ്മാർക്കും കടൽ കടന്നെത്തിയ റഷ്യൻ പൗരന്മാർ ഭിക്ഷ നടത്തി. അഴിയൂർ ഗ്രീൻസ്സ് ആയൂർവ്വേദ ആശുപത്രിയിൽ എത്തിച്ചേർന്ന റഷ്യയിലെ പ്രശസ്ത്ഥനായ യോഗാ ആചാര്യൻ ആൻഡ്രി വെർബയുടെ ശിഷ്യൻമ്മാരും യോഗാ തെറാപ്പിസ്റ്റുമാരുമായ കാട്ടിയ, സ്വയത്ത, ഈറ, റൂസ്തമ്മ്, ലെന, ടിമോഫിയ്, കിരീൽ, ഈറ യൂറ, ഓല,ഷന്ന എന്നീ ശ്രീ കൃഷ്ണ ഭക്തൻമാരാണ് ക്ഷേത്രത്തിൽ സ്വാമിമാർക്കായി ഭിക്ഷ നടത്തിയത്. മണ്ഡലകാല ആരംഭം മുതൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരാണ് ഇവർ.
നേരത്തെ വിദേശി ദമ്പതിമാരായിട്ടുള്ളവരുടെ വിവാഹങ്ങളും ഈ ക്ഷേത്രത്തിൽ വച്ചു നടന്നിട്ടുണ്ട്.ഇവർക്കൊപ്പം ഉണ്ടായിരുന്ന മിഖേയൽ കഴിഞ്ഞ 9 വർഷത്തോളമായി മാലയിട്ട് ശബരിമല ദർശനം നടത്തുന്നു.മിഖായേൽ (മിക്കു) വേണുഗോപാലക്ഷേത്രത്തിലെ എല്ലാ ചിട്ടവട്ടങ്ങളും മനഃപാഠമാണ് മിഖായേലിന്
ഒരു തവണ അദ്ദേഹത്തിൻ്റെ മാതാവും ശബരിമല ദർശനത്തിന് അഴിയൂരിൽ നിന്നും യാത്ര ചെയ്യ്തിട്ടുണ്ട്.റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്ക്കോയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരാണ് ജൂൺ, ഡിസംബർ മാസങ്ങളിൽ
ഗ്രീൻസ് ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചേരുന്നത് ചികിത്സയുടെ ഇടവേളകളില്‍ മനഃശ്ശാന്തി തേടിയാണ് തൊട്ടടുത്ത ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ വേറിട്ടൊരു അനുഷ്ടാനം പോലെ മണ്ഡലകാലം മുഴുവന്‍ സജീവമായി ഈ റഷ്യന്‍ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുന്നത്..
Post a Comment