o ബസിലിക്ക പള്ളി: കൃതജ്ഞതാ ബലി അർപ്പിച്ചു
Latest News


 

ബസിലിക്ക പള്ളി: കൃതജ്ഞതാ ബലി അർപ്പിച്ചു

 *ബസിലിക്ക പള്ളി: കൃതജ്ഞതാ ബലി അർപ്പിച്ചു* 



മയ്യഴി: മാഹി സെയ്ൻ്റ് തെരേസാ തീർഥാടന കേന്ദ്രത്തിന് ബസിലിക്ക പദവി നല്കി ഉയർത്തിയതിൻ്റെ ഭാഗമായി മാഹി ബസിലിക്കയെ ദൈവകരങ്ങളിൽ സമർപ്പിച്ച് ഇന്ന് മാഹി പള്ളിയിൽ കൃതജ്ഞതാ ബലി അർപ്പണം നടന്നു. 



രാവിലെ ദേവാലയത്തിലെത്തിയ കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കലിന്    ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റെ നേതൃത്വത്തിൽ   സ്വീകരണം നല്കി.

 തുടർന്ന്  നടന്ന കൃതജ്ഞതാ ബലിക്ക് ബിഷപ്പ് കാർമ്മികത്വം വഹിച്ചു


ശേഷം   സാഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു

തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ട്  ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.




കേരളത്തില്‍ തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെയും കേരളത്തിലെ പതിനൊന്നാമത്തെയും ബസിലിക്ക പള്ളിയാണിത്.


മാഹി പളളി സ്ഥാപിച്ചിട്ട് 300 വർഷം പൂർത്തിയായതിൻ്റെ ആഘോഷവും കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവും നടക്കുന്ന വേളയിൽ  ലഭിച്ച ബസിലിക്ക പദവി രൂപതയ്ക്കുള്ള അംഗീകാരം കൂടിയായി.


ഈ കഴിഞ്ഞ നവമ്പർ മാസം 21 നാണ് ഈ പദവിയിലേക്ക് ഉയർന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ ഇതിൻ്റെ പ്രഖ്യാപനം കോഴിക്കോട് നടത്തിയത്. ഇനി എല്ലാ വർഷം 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കും. ബസിലിക്ക പദവിയിലേക്ക് ഉയർന്നതിൻ്റെ ആഘോഷങ്ങളും ഉടനെ നടക്കും. മാഹി പള്ളി തിരുനാൾ പൊലെ വലിയ ആഘോഷമാണ് നടക്കുക.



 മെത്രാഭിഷേക ജൂബിലി ആഘോഷവും ഇന്ന്

മാഹി: കോഴിക്കോട് രൂപതാ അധ്യക്ഷൻ ഡോ.വർഗ്ഗീസ് ചക്കാലക്കലിൻ്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും 24 ന് രാവിലെ ഒമ്പത് മുതൽ ആരംഭിച്ചു

Post a Comment

Previous Post Next Post