o ശിവഗിരി തീർത്ഥാടന പ്രഭാഷണം സംഘടിപ്പിച്ചു
Latest News


 

ശിവഗിരി തീർത്ഥാടന പ്രഭാഷണം സംഘടിപ്പിച്ചു

 

ശിവഗിരി തീർത്ഥാടന പ്രഭാഷണം സംഘടിപ്പിച്ചു



ന്യൂമാഹി :ഏടന്നൂർ ശ്രീനാരായണ മഠം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന പ്രഭാഷണം സംഘടിപ്പിച്ചു. വിശ്വ തലത്തിലുള്ള അനേകം തീർത്ഥാടനങ്ങളിൽ നിന്നും വ്യത്യസ്തമായി വിജ്ഞാന പ്രദമായിട്ടുള്ള വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങൾ എന്നീ എട്ട് വിഷയങ്ങളെ ആസ്പദമാക്കി 1928 ജനുവരി 16 ന് കോട്ടയം നാഗമ്പടം ക്ഷേത്ര സന്നിധിയിലെ തേന്മാവിൻ ചുവട്ടിൽ വെച്ച് ശ്രീനാരായണ ഗുരു കല്പിച്ചനുഗ്രഹിച്ചതാണ് ശിവഗിരി തീർത്ഥാടനം. തീർത്ഥാടനത്തോടനുബന്ധിച്ച് മഠം ഹാളിൽ വെച്ച് "ശ്രീനാരായണ സ്മൃതി - ഭാര്യ ധർമ്മം" എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷക ശുഭ ശ്രീകുമാർ പ്രഭാഷണം നടത്തി. ഏടന്നൂർ ശ്രീനാരായണ മഠം സെക്രട്ടറി തയ്യിൽ രാഘവൻ അധ്യക്ഷത വഹിച്ചു. മഠം പ്രസിഡന്റ് സി.പി. സുധീർ, വനിതാ വേദി പ്രസിഡന്റ് കെ. പ്രീജ, സെക്രട്ടറി റോഷിത സനൽ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post