o കോടിയേരി ഓർമ്മച്ചിത്രങ്ങൾ ത്രിദിന പ്രദർശനം
Latest News


 

കോടിയേരി ഓർമ്മച്ചിത്രങ്ങൾ ത്രിദിന പ്രദർശനം


കോടിയേരി ഓർമ്മച്ചിത്രങ്ങൾ ത്രിദിന പ്രദർശനം



ന്യൂമാഹി: ജനപ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംഭവ ബഹുലമായ ജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ പകർത്തിയ പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സെൽവൻ മേലുരിന്റെ കോടിയേരി ഓർമ്മച്ചിത്രങ്ങൾ ഫോട്ടോഗ്രാഫി പ്രദർശനം ഡിസമ്പർ 26 മുതൽ 28 വരെ മലയാള കലാഗ്രാമം ആർട്ട് ഗാലറിയിൽ നടക്കും.

26 ന് വൈകുന്നേരം 4.30 ന് ഡോ.എ.പി. ശ്രീധരന്റെ അധ്യക്ഷതയിൽ നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

27 ന് വൈകുന്നേരം: 5.30 ന് ജിത്തു കോളയാട് സംവിധാനം ചെയ്ത കോടിയേരി ദേശം കാലം ഡോക്യുമെന്ററി പ്രദർശനവുമുണ്ടായിരിക്കും.

ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, ന്യൂമാഹി റെഡ് സ്റ്റാർലൈബ്രറി, ഏടന്നൂർ ടാഗോർ ലൈബ്രറി, കുറിച്ചിയിൽ യങ്ങ് പയനിയേർസ്, മാഹി സ്പോർട്സ് ക്ലബ്ബ് എന്നിവരാണ് പ്രദർശനത്തിന്റെ സംഘാടകർ.

പത്ര സമ്മേളനത്തിൽ കെ.ജയപ്രകാശൻ , കെ.പി.സുനിൽകുമാർ, വൈ.എം. അനിൽ കുമാർ, ചിത്രകാരൻ സെൽവൻ മേലൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post