o വിദ്യാമൈത്രി വിജയാദരം
Latest News


 

വിദ്യാമൈത്രി വിജയാദരം

 വിദ്യാമൈത്രി വിജയാദരം



പള്ളൂർ: എരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും പള്ളൂരിലെ സബർമതി ട്രസ്റ്റും  സംയുക്തമായി ഇക്കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷയിൽ വിജയികളായവരെ ആദരിക്കുന്നു. മാഹിയിലെ വിവിധ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നിന്നും ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ്, കൊമേഴ്‌സ് മാത്തമാറ്റിക്സ് എന്നീ സ്ട്രീമുകളിൽ നിന്നായി ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾ, SSLC, പ്ലസ് ടു പരീക്ഷ വിജയിച്ച മാഹിയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ, സിംഗിൾ പാരന്റിന്റെ മക്കൾ, ദീർഘകാല രോഗികളായവരുടെ മക്കൾ, സബർമതി ട്രസ്റ്റ് അംഗങ്ങളുടെ മക്കൾ, ആപ്ത അംഗങ്ങളുടെ മക്കൾ എന്നിവരെ ആദരിക്കുന്നു. മേല്പറഞ്ഞ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികൾ പേര്, വിഭാഗം, വിദ്യാലയം,  എന്നിവ 03.07.2026 ന് 05.00 മണിക്ക് മുൻപായി 9447300389 എന്ന നമ്പറിൽ അയക്കേണ്ടതാണ്. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിലായി മാഹിയുടെ യശസ്സുയർത്തിയ വിശിഷ്ട വ്യക്തിത്വങ്ങളെയും ആദരിക്കുന്നു.

 


Post a Comment

Previous Post Next Post