*മാഹി എം എൽ എ യ്ക്ക് സ്വീകരണവും ആദരസമർപ്പണവും നടത്തി*
മാഹി : മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മാഹി എം എൽ എ അഡ്വ. ടി അശോക് കുമാറിന് സ്വീകരണം നല്കി
അക്കാദമി പ്രസിഡണ്ട് ജോസ് ബേസിൽ ഡിക്രൂസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വെച്ച് എം എൽ എ യെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു
മാഹി പബ്‌ളിക് പ്രോസിക്യൂട്ടർ പി കെ വത്സരാജ് മുഖ്യഭാഷണം നടത്തി
മൈതാനം ബ്രദേർസ് പ്രതിനിധി ഒ പ്രദീപ് കുമാർ, എസ് എം എഫ് അക്കാദമി കോച്ച് പി ആർ സലിം , മാഹി സ്പോർട്സ് ക്ളബ് പ്രതിനിധി ജയരാജൻ മാസ്റ്റർ, അൻസാരി സ്പോർട്സ് ക്ളബ് പ്രതിനിധി യതീന്ദ്രൻ , മാഹി ഫിറ്റ്നസ് അക്കാദമി പ്രതിനിധി ദിവാനന്ദൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു
അജയൻ പൂഴിയിൽ സ്വാഗതവും, പോൾ ഷിബു നന്ദിയും പറഞ്ഞു
തുടർന്ന് മയ്യഴി അർജൻ്റീനയും, നയിച്ച മയ്യഴി ബ്രസീലും തമ്മിൽ പ്രദർശന ഫുട്ബോൾ മത്സരം നടന്നു.
, എം എ എൽ എ അശോക് കുമാർ , പബ്‌ളിക് പ്രോസിക്യൂട്ടർ പി കെ വത്സരാജ് , തഹസിൽദാർ മനോജ് വളവിൽ എന്നിവർ കളിക്കളത്തിൽ മത്സരിക്കാനിറങ്ങിയിരുന്നു
ഒ പ്രദീപ് കുമാർ താരങ്ങളെ പരിചയപ്പെട്ടു.
മത്സരം 1-1 സമനിലയിൽ കലാശിച്ചു












Post a Comment