*മാഹി ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടിയേറും*
*നാളെ വൈകീട്ട് ആദ്യ വിസിൽ മുഴങ്ങും*
*മാഹി ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടിയേറും*
*നാളെ വൈകീട്ട് ആദ്യ വിസിൽ മുഴങ്ങും*
മാഹി:മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആന്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫ്ളഡ്ലൈറ്റ് ടൂർണ്ണമെന്റ്
നാൽപ്പതാമത് ഗ്രാൻ്റ് തേജസ്സ് കപ്പിനും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നാളെ വൈകീട്ട് മാഹി മൈതാനത്ത് പന്തുരുണ്ടു തുടങ്ങും
ഡിസമ്പർ 29 ന് ആരംഭിച്ച് 2024 ജനുവരി 14 ന് അവസാനിക്കുന്ന ടൂർണ്ണമെന്റിന് നാളെ വൈകീട്ട് മാഹി എം എൽ എ രമേഷ് പറമ്പത്ത് കൊടിയുയർത്തും.
മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് മുഖ്യാതിഥി ആയിരിക്കും,
സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന നേതാവ് ഇളയിടത്ത് അഷ്റഫ് ആശംസാ ഭാഷണം നടത്തും
ചടങ്ങിൽ തിരുവാതിര കളി, കളരിപ്പയറ്റ്, വെടിക്കെട്ട്, ബാൻറ് മേളം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു
ഉദ്ഘാടന മത്സരത്തിൽ ശാസ്താമെഡിക്കൽസ് തൃശൂരും, യൂണിറ്റി കൈതക്കാട് എഫ് സി തൃക്കരിപ്പൂരും തമ്മിൽ ഏറ്റുമുട്ടും
രണ്ടാം ദിനമായ 30 ന്
അഭിലാഷ് എഫ് സി പാലക്കാട്,ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തെ നേരിടും
മൂന്നാം ദിനമായ 31 ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഡൈനാമോസ് എഫ് സി ഇരിക്കൂറുമായി മാറ്റുരയ്ക്കും
നാലാം ദിനമായ ജനുവരി ഒന്നിന് മെഡിഗാർഡ് അരീക്കോട്, റോയൽ ട്രാവൽസ് കോഴിക്കോടിനെ എതിരിടും ,
അഞ്ചാം ദിനമായ ജനുവരി 2 ന് യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത്, കെ എഫ് സി കാളിക്കാവിനെതിരെ പോരാടും,
ആറാം ദിനം - ജനുവരി മൂന്നിന് മാഹി മൈതാനം ബ്രദേഴ്സ് , കെ എം ജി മാവൂർ ഓക്സിജൻ ഫാർമ തൃശൂരുമായി മത്സരിക്കും.
ഏഴാം ദിനമായ ജനുവരി അഞ്ചിന് കെ ആർ എസ് സി കോഴിക്കോട്, ടൗൺ ടീം അരീക്കോടുമായി മത്സരിക്കും
എട്ടാം ദിനമായ ജനുവരി 6 ന് ഉഷ എഫ് സി തൃശൂരും, ഹണ്ടേർസ് കൂത്തുപറമ്പുമായി ഏറ്റുമുട്ടും
7, 8, 9, 10 തീയതികളിലായി ക്വാർട്ടർ ഫൈനൽ മത്സരങ്ങളും , 13 , 14 തീയതികളിലായി സെമി ഫൈനൽ മത്സരങ്ങളും നടക്കും.
ജനുവരി 14 ന് കലാശപ്പോരാട്ടം നടക്കും
വൈകീട്ട് ഏഴ് മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുക
Post a Comment