പള്ളൂർ കൊയ്യോട്ട്
പുത്തനമ്പലം ശാസ്താ ക്ഷേത്രം- മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് കൊടിയേറി
പള്ളൂർ:
കാട്ടുമാടം ഈശാനം നമ്പൂതിരിപാടിന്റെ കാർമ്മികത്വത്തിൽ ശ്രീ
പള്ളൂർ കൊയ്യോട്ട്
പുത്തനമ്പലം ശാസ്താ ക്ഷേത്രം- മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്
കൊടിയേറി. മഹോത്സവത്തോ ടനുബന്ധിച്ച് ചന്ദ്രൻമാരാരുടെ നേതൃത്വത്തിൽ തായമ്പക, നൃത്തസന്ധ്യ,ശ്രീഭൂതബലി, ഉത്സവ എഴുന്നള്ളത്ത് എന്നിവയും, വിശേഷാൽ അഷ്ടദ്രവ്യ ഗണപതിഹോമം, കലവറ നിറയ്ക്കൽ, ഓട്ടൻ തുള്ളൽ, ഭഗവതി സേവ, ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങിന്റെ ഭക്തിഗാനം, ലക്ഷ്മികാന്ത് അഗ്ഗിത്തായയുടെ തിടമ്പ് നൃത്തം, പാറാൽ സരസ്വതി കലാക്ഷേത്രത്തിന്റെ ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, പ്രവീൺ പനോന്നേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, പയ്യന്നൂർ കൃഷ്ണമണി മാരാരുടെ അഷ്ടപദി, ജനുവരി ഒന്നിന് പള്ളിവേട്ട, രണ്ടിന് ആറാട്ട് പൂജ, കൊടിയിറക്കൽ, ആറാട്ട് സദ്യ എന്നിവയും ഉണ്ടാകും.
Post a Comment