ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു
കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. തലശ്ശേരി ചിറക്കര പുല്ലമ്പി റോഡ് ശ്രീസദനത്തിൽ പത്മനാഭൻ്റെ മകൻ ശ്രീലേഷ്(31) ആണ് മരിച്ചത്.
പള്ളൂർ കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് ഭാര്യ വീട് .
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത് കണ്ണൂർ ഐസിഐസിഐ ബാങ്കിലെ ജീവനക്കാരനായ ശ്രീലേഷ് രാവിലെ വീട്ടിൽ നിന്നും കണ്ണൂരിലേക്ക് ജോലിക്ക് വരുമ്പോഴാണ് അപകടം നടന്നത്.
കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ് ശ്രീലേഷ് സഞ്ചരിച്ച ബുള്ളറ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment