*
ദേശീയ, സംസ്ഥാനതല കിക്ക് ബോക്സിങ് ചാമ്പ്യൻമാരെ ആദരിച്ചു.*
മാഹി : മാഹി കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ ദേശീയതല കിക്ക് ബോക്സിങ്ങിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ അഷ്ഫാക്ക്.പി, സംസ്ഥാന തലത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ മാലിക് അനസ് , മുഹമ്മദ് സിനാൻ. കെ., ഓട്ടുമെഡൽ നേടിയ മുഹമ്മദ്. ടി. കെ എന്നീ വിദ്യാർത്ഥികളെ കോളജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. കോളേജ് പ്രിൻസിപ്പാൾ ഡോ. വി. കെ. വിജയന്റെ അദ്ധ്യക്ഷതയിൽ മുൻ ആഭ്യന്തര മന്ത്രിയും MCCIT ചെയർമാനും ആയ ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കടത്തനാട് കെ. വി. മുഹമ്മദ് ഗുരുക്കൾ (Rtd. Sub Inspector of Police Kerala )മുഖ്യാതിഥിയായി. ചടങ്ങിൽ സജിത്ത് നാരായണൻ (പ്രസിഡന്റ്-MCCIT), പായറ്റ അരവിന്ദൻ (ഡയറക്ടർ -MCCIT ), കെ.ശ്രീധരൻ (ഡയറക്ടർ:MCCIT), ഡോ. കെ. ശ്രീലത (പ്രിൻസിപ്പാൾ -MCCTE ), ശ്രീ.എൻ. കെ.ഷിജിൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ -MCCHE&T), കെ കെ.നൗഷാദ് (പിടിഎ. പ്രസിഡന്റ് ), കെ. കെ.ആദർശ്.(ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ) എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിയും കമ്പ്യൂട്ടർ വിഭാഗം മേധാവിയുമായ അനഘ അച്യുതൻ സ്വാഗതവും, സ്റ്റുഡന്റസ് ഫോറം ചെയർമാൻ മുഹമ്മദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Post a Comment