*മാഹി ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടന മത്സരത്തിൽ ശാസ്താമെഡിക്കൽസ് തൃശൂർ വിജയിച്ചു*
മാഹി:മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി ആന്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പതാമത് ഗ്രാൻ്റ് തേജസ്സ് കപ്പിനും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫ്ളഡ്ലൈറ്റ് ടൂർണ്ണമെന്റ് ആദ്യ ദിനത്തിൽ അത്യന്തം ആവേശകരമായ മത്സരത്തിൽ ശാസ്താമെഡിക്കൽസ് തൃശൂർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യൂണിറ്റി കൈതക്കാട് എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി
ശാസ്താമെഡിക്കൽസ് തൃശൂരിന് വേണ്ടി കൃഷ് ,ഷാജി, അറ്റീറ്റി എന്നിവർ ഓരോ ഗോളുകൾ വീതം നേടി
യൂണിറ്റി കൈതക്കാട് എഫ് സി തൃക്കരിപ്പൂരിന് വേണ്ടി
ഉസ്മാൻ ,ആസിഫ് കോട്ടയിൽ എന്നിവർ ഗോളുകൾ നേടി
ശനിയാഴ്ച്ച നടക്കുന്ന രണ്ടാം മത്സരത്തിൽ
അഭിലാഷ് എഫ് സി പാലക്കാട്,ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണത്തെ നേരിടും
Post a Comment