ചീരത്തൈകൾ വിതരണം ചെയ്തു.
മയ്യഴി : പാറക്കൽ ഗവ.എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സുന്ദരിച്ചീരയുടേയും പാൽച്ചീരയുടേയും തൈകൾ വിതരണം ചെയ്തു.
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാകി വളർത്തിയ തൈകളാണ് വിതരണം ചെയ്തത്.
ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ ശ്രീമതി റഷീന. വി.സി.,
ജൈവകർഷകൻ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Post a Comment