നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകി
മെഗാമെഡിക്കൽ കേമ്പ്
മാഹി :സി എച്ച് സെന്റർ, ആസ്റ്റർ മിംസ് ആശുപത്രി, ആസ്റ്റർ വളന്റിയർസ്, മിംസ് നഴ്സിംഗ് കോളേജ്, സംയുക്തമായി നടത്തിയ സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് അനേകർക്ക് അശ്വാസമായി.
മാഹി സെമിത്തേരി റോഡിലുള്ള ബി.എഡ് കോപ്പറേറ്റിവ് കോളേജിൽ നടന്ന കേമ്പ് മിംസ് ഡയരക്ടർ എഞ്ചിനിയർ അബ്ദുറഹിമാൻ വീരോളിയുടെ അദ്ധ്യഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു.
മുൻ ആരോഗ്യ മന്ത്രി ഇ. വത്സരാജ്, പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, മാഹി സി.എച്ച്. സെന്റർ പ്രസിഡണ്ട്എ.വി. യൂസഫ് ,
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്ക പുരുഷു, പ്രമുഖ സഹകാരി പായറ്റ അരവിന്ദൻ,
സംസാരിച്ചു.
കാർഡിയോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ഓഫ്താൽമോളജി, കണ്ണ്, ജനറൽ മെഡിസിൻ
തുടങ്ങിയ വിദഗ്ദ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായി. രണ്ട് ആഴ്ചക്കുള്ള സൗജന്യ മരുന്ന് വിതരണം,
ബ്ലഡ് പ്രഷർ, പ്രമേഹ രോഗ നിർണയം,
അമിത വണ്ണ നിർണയം
ഇ.സി.ജി,
എക്സറെ, രക്ത പരിശോധന, കാഴ്ച, കേൾവി പരിശോധന
ആരോഗ്യ ബോധവത്കരണ എക്സിബിഷൻ
മൊബൈൽ ക്ലിനിക്
തുടങ്ങിയ സേവനങ്ങളും തികച്ചും സൗജന്യമായാണ് ലഭ്യമാക്കിയത്.
Post a Comment