.*പുല്ലൂക്കര കാരപ്പൊയിലിലെ യുവതി വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി*
*ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ*
പുല്ലൂക്കരയിൽ പുത്തലത്ത് റൈസിന്റെ ഭാര്യ ഷഫ്നയെ(23) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഒരു കുട്ടിയുണ്ട്. 10 ദിവസം മുമ്പാണ് ഭർത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇന്നലെ രാത്രി പെരിങ്ങത്തൂർ നടക്കുന്ന എക്സ്പോ എക്സിബിഷൻ പോയി കണ്ട് തിരിച്ച് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു എന്നാണ് കിട്ടുന്ന വിവരം. പാനൂരിൽ നിന്നുമുള്ള അഗ്നിശമനസേന എത്തി മൃതദേഹം കിണറ്റിൽ നിന്നും എടുത്ത് തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
*ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ച നിലയിൽ*
*മരണത്തിൽ ദുരൂഹത ഉണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ*
തലശ്ശേരി: ചൊക്ലി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഷെഫ്ന(25) ആണ് മരിച്ചത്. പുല്ലൂക്കര കാര പൊയിലിലുള്ള ഭർതൃവീട്ടിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാര പൊയിലിലെ പുത്തലത്ത് വീട്ടിൽ റയിസിന്റെ ഭാര്യയാണ് ഷഫ്ന. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഇന്ന് രാവിലെയാണ് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അഞ്ച് വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. നാലു വയസുകാരിയായ സബാ മറിയ ഏക മകളാണ്. പ്രവാസിയായ റയീസ് ഇപ്പോൾ നാട്ടിലാണ്.
മൃതദേഹം അഗ്നിശമന സേന എത്തി പുറത്തെടുത്ത് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം ആരംഭിച്ചു.


Post a Comment