പഠനയാത്ര സംഘടിപ്പിച്ചു.
മാഹി:കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു
സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് പ്രസിഡന്റ് കെ പി നൗഷാദ് യൂ ടി സതീശൻ എന്നിവർ നേതൃത്വം നൽകി
മാഹിയിൽ നിന്നും ആരംഭിച് 2018--19 ലെ കേരള സർക്കാരിന്റെ മികച്ച യുവകര്ഷകൻ അവാർഡ് ജേതാവ് എസ് പി സുജിത്തിനെ സന്ദർശിച്ചു
വ്യത്യസ്തമായ രീതിയിൽ 13 വ്യത്യസ്ത സ്ഥലങ്ങളിൽ ചെയ്യുന്ന തണ്ണിമത്തൻ കൃഷി ഉൾപ്പെടെ ഉള്ളവയുടെ കൃഷിരീതികളും വള പ്രയോഗങ്ങളും കണ്ട് മനസിലാക്കി.
വില്ലേജ് കമ്മിറ്റിയുടെ സ്നേഹോപഹാരം സെക്രെട്ടറി സി ടി വിജീഷ് കൈമാറി.
3 ദിവസം നീണ്ടു നിന്ന യാത്ര 11ആം തിയ്യതി നാട്ടിൽ തിരിച്ചെത്തി

Post a Comment