*വികസിത ഭാരത് സങ്കല്പ് യാത്ര അഴിയൂരിൽ*
*2023 ഡിസംബർ 29*
*വെള്ളി രാവിലെ 10.30 ന്*
*ചോമ്പാല മിനി സ്റ്റേഡിയം*
കേന്ദ്രസർക്കാർ, നബാർഡ്, റിസർവ് ബേങ്ക്, വിവിധ സർക്കാർ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷ ജനക്ഷേമ പദ്ധതികൾ സാധാരണ ജനങ്ങളിലേക്ക് വേണ്ടവിധത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര 2023 ഡിസംബർ 29 വെള്ളിയാഴ്‌ച രാവിലെ 10.30ന് അഴിയൂർ പഞ്ചായത്തിലെ ചോമ്പാല മിനിസ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ്.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
പരിപാടിയുടെ ഭാഗമായി ഉജ്ജ്വല സ്കീം, PMSBY, PMJJBY, APY, എൻട്രോൾമെന്റ് വിവിധ കേന്ദ്ര ജനക്ഷേമ പദ്ധതികളെക്കുറിച്ച് അറിവുനേടാനും അംഗങ്ങളാവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
അഴിയൂരിൽ വികസിത ഭാരത് സങ്കല്പ യാത്ര പ്രോഗ്രാം കോഡിനേറ്റ് ചെയ്യുന്നത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അഴിയൂർ ശാഖയുടെ നേതൃത്വത്തിലാണ്.
Post a Comment