o തലശേരിയിൽ യുവാവ് ജലസംഭരണി യിൽ വീണു മരിച്ചു.*
Latest News


 

തലശേരിയിൽ യുവാവ് ജലസംഭരണി യിൽ വീണു മരിച്ചു.*

*തലശേരിയിൽ യുവാവ് ജലസംഭരണി യിൽ വീണു മരിച്ചു.* 




തലശ്ശേരി: തലശേരിയിൽ യുവാവ് ജലസംഭരണി യിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്

തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിൻ കുമാർ. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം ഉണ്ടായത്.

പുലർച്ചെയാണ് സംഭവം നടന്നത്. സജിൻ കുമാറിനെ കാണാതെ കൂടയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണ് ജലസംഭരണിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എ ന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post