o കോൺ വോക്കേഷൻ നടത്തി* *കല്ലാപ്പള്ളി മൈയലവിയ്യ സിക്യു പ്രീ സ്കൂൾ
Latest News


 

കോൺ വോക്കേഷൻ നടത്തി* *കല്ലാപ്പള്ളി മൈയലവിയ്യ സിക്യു പ്രീ സ്കൂൾ

*കോൺ വോക്കേഷൻ നടത്തി* 
 *കല്ലാപ്പള്ളി  മൈയലവിയ്യ സിക്യു പ്രീ സ്കൂൾ* 



സഹ്റതുൽ ഖുർആൻ ത്രി വർഷ ഇസ്ലാമിക് പ്രീ സ്കൂളിൽ നിന്നും 3 വർഷം  വിജയകരമായി പൂർത്തികരിച്ച  വിദ്യാർത്ഥിക്കുള്ള സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.

ചടങ്ങിൽ ഐ.എ.എം.ഇ കണ്ണൂർ സോൺ ജനറൽ കൺവീനർ ഷെരീഫ് കെ മൂഴിയോട്ട് ബിരുദധാന പ്രഭാഷണം നടത്തി.

പുതുച്ചേരി സ്റ്റേറ്റ് മുൻ ഹജ്ജ് മാസ്റ്റർ ട്രൈനറും മാഹി മേഖല മസ്ജിദ് ആൻഡ് മദ്രസ കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വസീം ടി.കെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സ്ഥാപനത്തിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റമീസ് സഖാഫി,മർക്കസ് ഒ. ഖാലിദ്  മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹൈദരലി നൂറാനി, കീഴ്മാടം സഹ്റതുൽ    ഖുർആൻ  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അലി സഖാഫി എന്നിവർ സംബന്ധിച്ചു.

കല്ലാപ്പള്ളി  പ്രസിഡണ്ട് അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിൻ ഓഫീസർ  റുബീസ് ചാലക്കര സ്വാഗതവും, കല്ലപ്പള്ളി ജനറൽ സെക്രട്ടറി ഷഫീർ പെരിങ്ങാടി നന്ദിയും പറഞ്ഞു.

  രക്ഷിതാക്കളും വിദ്യാർത്ഥികളും  തിങ്ങി നിറഞ്ഞ സദസ്സിൽ വിദ്യാർത്ഥികളുടെ വർണ്ണാഭമായ വിവിധ  കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post