*എൻ എസ് എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ്*
മാഹി സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിലെ സപ്തദിന NSS സ്പെഷ്യൽ ക്യാമ്പ് നാടക സംവിധായകനും ആകാശവാണി നാടക കലാകാരനുമായ സുനിൽ കാവുംഭാഗം ഉൽഘാടനം ചെയ്തു. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടെനിസൺ തോമസ് ആശംസാ പ്രസംഗം നടത്തി. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസർ ഷേർളി ഏഴ് ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദാമോദരൻ സ്വാഗതവും, നന്ദികേശ് നന്ദിയും പറഞ്ഞു.

Post a Comment