*സമൂഹപ്രസക്തിയും, രാഷ്ട്ര പ്രസ്ക്തിയും നിലനിർത്തി മാനുഷികമൂല്യമുള്ള സമൂഹത്തെ സൃഷ്ടിക്കണം - ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്*
ന്യുമാഹി എം.എം. എജ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്നഭരണ ടനാ സാക്ഷരതായത്നം
പരിപാടിയോടനുബന്ധിച്ച്
അറിയാനുള്ള അവകാശ സമ്മേളനം
23 ന് രാവിലെ 9.00 മണിക്ക് ന്യൂമാഹി എം.എം. ഹയർസെക്കൻ്ററി സ്കൂളിൽ റൂഫ് ടോപ്പ് ഓഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി ജഡ്ജ്
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്
ഉദ്ഘാടനം ചെയ്തു
ജനസംഖ്യയാണ് രാജ്യത്തിന്റെ ശക്തി , ആ ശക്തിയിലാണ് രാജ്യം സാമൂഹികമേഖലയിൽ കുതിച്ചു ചാട്ടം നടത്തുന്നതെന്നും, ഭാവിയിൽ ലോക രാഷ്ട്രങ്ങളുടെ നിയന്ത്രണം ഇന്ത്യയ്ക്കായിരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സമൂഹപ്രസക്തിയും, രാഷ്ട്ര പ്രസ്ക്തിയും നിലനിർത്തി മാനുഷികമൂല്യമുള്ള സമൂഹത്തെ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എം എം ഹയർ സെക്കണ്ടറി സ്ക്കൂൾ റൂഫ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
എം.എം എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട്
അഡ്വ. ടി. ആസഫലി അദ്ധ്യക്ഷത വഹിച്ചു
മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ,
ഡെപ്യൂട്ടി നിയമ സെക്രട്ടറി സി.കെ. ഫൈസൽ, എന്നിവർ സംസാരിച്ചു.
എം എം യു പി സ്കൂൾ പ്രധാന അധ്യാപകൻ വി അബ്ദുൾ അസീസ് നന്ദി പറഞ്ഞു.
വേദിയിൽ വെച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി.



Post a Comment