*വെൽഫെയർ പാർട്ടിനടത്തുന്ന ബഹുജന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജനസമ്പർക്ക പരിപാടികളും ,സാമൂഹ്യ നീതി സംഗമവും സംഘടിപ്പിക്കും*
വടകര:കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുക,
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക,
സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹുജന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി വടകര മണ്ഡലത്തിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികളും, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഗമങ്ങളും നടത്തും
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ MLA, MP മാർക്ക് നിവേദന സമർപ്പണവും ,
സംവരണീയ വിഭാഗങ്ങളുടെ നേതാക്കളെയും, രാഷ്ട്രീയ പാർട്ടി നേതാക്കളെയും സംഘടിപ്പിച്ച് അഴിയൂർ ചോമ്പാല ആത്മവിദ്യാ മന്ദിരത്തിൽ വെച്ച് 2023 ഡിസംബർ 24 ഞായറാഴ്ച രാവിലെ 9.30 ന് സാമൂഹ്യ നീതി സംഗമവും സംഘടിപ്പിക്കും. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ.മാധവൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ശശീന്ദ്രൻ ബപ്പങ്കാട് വിഷയാവതരണം നടത്തും.
പ്രക്ഷോഭ പരിപാടിയുടെ പ്രചരണാർത്ഥം വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രക്ഷോഭ ജാഥ ഡിസംബർ 30 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വടകരയിൽ നിന്നും ആരംഭിച്ച് അഴിയൂർ ചുങ്കം ടൗണിൽ വൈകുന്നേരം 6.30 മണിക്ക് സമാപിക്കും.
2024 ജനുവരി 3ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ പരിപാടി മണ്ഡലത്തിലെ പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുമെന്ന് മണ്ഡലം നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം ഷെഫീക്ക് പരപ്പുമ്മൽ, മണ്ഡലം പ്രസിഡന്റ് ഷുഹൈബ് അഴിയൂർ, മണ്ഡലം സെക്രട്ടറി മൂസ്സ ഓർക്കാട്ടേരി, മണ്ഡലം ട്രഷറർ വി.പി.ഖാലിദ് എന്നിവർ പങ്കെടുത്തു.

Post a Comment