o സംഗീതത്തിന്റെ പൂമഴയിൽ ചാലക്കര രാഗാർദ്രമായി
Latest News


 

സംഗീതത്തിന്റെ പൂമഴയിൽ ചാലക്കര രാഗാർദ്രമായി

 സംഗീതത്തിന്റെ പൂമഴയിൽ ചാലക്കര രാഗാർദ്രമായി 

 വിഖ്യാത സംഗീതജ്ഞൻ ഔസേപ്പച്ഛൻ ഉദ്ഘാടനം ചെയ്യുന്നു





മാഹി. മഹിതമായ മയ്യഴിയുടെ സംസ്ക്കാരികപ്പെരുമക്ക്

നിലയ്ക്കാതെ പെയ്ത പെരുമഴ പോലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ഒന്നാം വാർഷികത്തോടനുബന്ധിച്ച്, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ മൈതാനിയിൽസംഘടിപ്പിച്ച സംഗീതോത്സവം അനുവാചകർക്ക് അവിസ്മരണീയമായ രാഗതാള സ്വരലയ വിരുന്നായി.

നൂറിലേറെ സംഗീതപ്രതിഭകൾ വായ്പാട്ടിലും, ഉപകരണസംഗീതത്തിലും വിസ്മയം തീർത്തു. വിഖ്യാത സംഗീതജ്ഞൻ ഔസേപ്പച്ചൻ തൊട്ട് ഫ്ളവേർസ് ടോപ്പ് സിംഗർ .ശ്രീനന്ദ് വിനോദ് വരെയുള്ള സംഗീത പ്രതിഭകൾ സംഗീതോത്സവത്തിന്റെ ഭാഗമായി.

 സാംസ്ക്കാരിക സമ്മേളനത്തിൽ തപസ്യ ഡയറക്ടർ അജിത്ത് വളവിൽ അദ്ധ്യക്ഷത വഹിച്ചു.

ഗായകനും,കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പരേതനായ ആവി ക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് പുതുവത്സര സമ്മാനമായി തപസ്യയിൽ സൗജന്യ

സംഗീത പരിശീലനം നൽകുമെന്ന് അജിത്ത് വളവിൽപറഞ്ഞു.

കലുഷിതമായ കാലത്ത് കലകൾ ,പ്രത്യേകിച്ച് സംഗീതം മനുഷ്യമനസ്സുകളെ വിമലീകരിക്കുമെന്ന് ഉദ്ഘാടകനായ

 രമേശ് പറമ്പത്ത് എം.എൽ എ പറഞ്ഞു. വിഖ്യാത ചലച്ചിത്ര സംഗീതജ്ഞൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയായിരുന്നു.സജിത്ത് നാരായണൻ,പിഎം. വിദ്യാസാഗർ, ചാലക്കര പുരുഷു, സംസാരിച്ചു. ജില്ലാതലസ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ തപസ്യയിലെ വിദ്യാർത്ഥി

 വി. അനയ്കൃഷ്ണയെ അനുമോദിച്ചു..

തുടർന്ന് ഫ്ലവേർസ് ടോപ്പ് സിംഗർ ശ്രിനന്ദ് വിനോദ് ഉൾപ്പടെയുള്ള കലാകാര ൻമാർ അണിനിരന്ന ഗാനമേളയുമുണ്ടായി.

പ്രിൻസിപ്പാൾ പ്രദീപ് പത്മനാഭൻ സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post