കൊമ്മോത്ത് കുടുംബ സംഗമം
ന്യൂമാഹിയിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള തറവാടുകളില്‍ ഒന്നായ കൊമ്മോത്ത് കുടുംബാംഗങ്ങളുടെ സംഗമം തലമുറകളുടെ ഒത്തുചേരൽ
മുന്‍ ഡി. ജി. പി. അഡ്വ. ടി. ആസഫലി ഉല്‍ഘാടനം ചെയ്തു. പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ വലിയ പങ്കും നേതൃത്വവും വഹിച്ച കുടുംബമാണ് കൊമ്മോത്ത് എന്നും പഴയ കാല വ്യക്തികളേയും സംഭവങ്ങളേയും അനുസ്മരിച്ച ടി. ആസഫലി പറഞ്ഞു.
ചടങ്ങുകളിൽ സംഘാടക സമിതി ചെയർമാന്‍ കൊമ്മോത്ത് മുസ്തഫ അദ്ധ്യൃക്ഷത വഹിച്ചു. താഹിര്‍ കൊമ്മോത്ത്, പാലിക്കണ്ടി അലി, റഷീദ് അത്തലക്കല്‍, സുബൈർ കേളോത്ത്, മുസ്തഫ കോഹിനൂര്‍, കെ. എം. നദീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിവിധ മത്സര പരിപാടികൾക്കും, കലാ പരിപാടികള്‍ക്കും ഫിദ, മുനവ്വിറ, സനൂന്‍, ഹൗല തുടങ്ങിയവര്‍ നേതൃത്വം നൽകി.
മുതിര്‍ന്ന കുംടുബാംഗങ്ങളെ ആദരിച്ചു.
പരിപാടി സനൂബ് നിയന്ത്രിച്ചു.
Post a Comment