o ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക്‌ കുതിച്ചുയർന്ന് ബസ് യാത്രാനിരക്ക്
Latest News


 

ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക്‌ കുതിച്ചുയർന്ന് ബസ് യാത്രാനിരക്ക്

 *ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക്‌ കുതിച്ചുയർന്ന് ബസ് യാത്രാനിരക്ക്*



കണ്ണൂർ | ക്രിസ്മസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ച് ഉയരുന്നു. ഉത്സവ സീസണിൽ നാട്ടിലേക്ക്‌ പോകാൻ ഒരുങ്ങുന്നവരെ ലക്ഷ്യമിട്ട് കൊള്ളലാഭം കൊയ്യാനൊരുങ്ങുകയാണ് സ്വകാര്യ ദീർഘദൂര ബസുകൾ.


ക്രിസ്മസിന് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 2730 രൂപക്ക് മുകളിലായി. സാധാരണ 1155 രൂപയോളമാണ് നിരക്ക്. കെ എസ് ആർ ടി സി നിരക്ക് 681 രൂപയാണ്.


കെഎസ്‌ആർടിസി കണ്ണൂർ-ബെംഗളൂരു റൂട്ടിൽ പ്രത്യേക സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 19 മുതൽ രണ്ട് വരെ ബെംഗളൂരുവിലേക്കും 20 മുതൽ മൂന്ന് വരെ കണ്ണൂരിലേക്കും ആയിരിക്കും സർവീസ്.

Post a Comment

Previous Post Next Post