*മാഹി വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം രഥഘോഷയാത്ര ആരംഭിച്ചു*
മാഹി : വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 22 മുതൽ നടത്തിവന്ന മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്ര പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ വാദ്യമേളവും, വളവിൽ അയ്യപ്പ ഭജന സംഘത്തിന്റെ ഭജനയുടെ അകമ്പടിയോടു കൂടി അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു.
നഗര പ്രദക്ഷിണത്തിന് ശേഷം ഘോഷയാത്ര രാത്രി 11.30 ഓടെ ക്ഷേത്രത്തിൽ തിരിച്ചെത്തും
തുടർന്ന് ക്ഷേത്രം ശാന്തി പ്രമോദ്ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന കൊടിയിറക്കത്തോടെ ആറ് ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമാവും
Post a Comment