*ഹജ്ജ് ഹെൽപ്പ് സെന്റർ തുറന്നു*
മാഹി: സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് ഹെൽപ്പ് സെന്റർ തുറന്നു.
മാഹിഗവ: ആശുപത്രിക്ക് മുൻവശത്തുള്ള ഓഫീസ് എ.വി. യൂസഫിന്റെ അദ്ധ്യക്ഷതയിൽ പൂഴിയിൽ ജുമാ മസ്ജിദ് മഹൽ ഖാസി ഷറഫുദ്ദീൻ അശർഫിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കോ-ഓർഡിനേറ്റർ ടി.കെ. വസിം, അസീസ് ഹാജി, ഇ.കെ. റഫീഖ്, അജ്മൽ നിഹാൽ സംസാരിച്ചു. അഷ്റഫ് മീത്തലിന് ഓൺ ലൈൻ അപേക്ഷാ ഫോറംകൈമാറി.
*എല്ലാ വർഷത്തെയും പോലെ തന്നെ 2024 ലെയും ഹജ്ജ് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുവാൻ മാഹി ഗവ ആശുപത്രിക്ക് മുൻവശത്തുള്ള സി എച്ച് സെന്റർ ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു*
സമയം :- രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ
📞 *8592 844 945* (office)

Post a Comment