*കോടിയേരി ഓർമ്മച്ചിത്രങ്ങൾ ഉദ്ഘാടനം ചെയ്തു*
ന്യൂമാഹി :കോടിയേരി ബാലകൃഷ്ണന്റെ അവിസ്മരണീയമായ ഏടുകൾ പകർത്തിയ പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സെൽവൻമേലുരിന്റെ കോടിയേരി ഓർമ്മച്ചിത്രങ്ങൾ ഫോട്ടോഗ്രാഫി പ്രദർശനം മലയാള കലാഗ്രാമം ആർട്ട് ഗാലറിയിൽ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു
കലാഗ്രാമം ട്രസ്റ്റി ഡോ.എ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.കെ.ജയപ്രകാശൻ, ടി.എം. ദിനേശൻ, കെ.പി.സുനിൽകുമാർ, എസ്.കെ.വിജയൻ, കെ.കുമാരൻ, പി.പി.രഞ്ജിത്ത്, ആർട്ടിസ്റ്റ് ശെൽവൻ മേലൂർ എന്നിവർ പ്രസംഗിച്ചു.
27 ന് വൈകുന്നേരം 5.30 ന് ജിത്തു കോളയാട് സംവിധാനം ചെയ്ത കോടിയേരി ദേശം കാലം ലഘുചിത്ര പ്രദർശനവും കലാഗ്രാമത്തിൽ നടക്കും. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി, ഏടന്നൂർ ടാഗോർ ലൈബ്രറി, കുറിച്ചിയിൽ യങ്ങ് പയനിയേർസ്, മാഹി സ്പോർട്സ് ക്ലബ്ബ് എന്നിവർ ചേർന്നാണ് പരിപാടികൾ നടത്തുന്നത്. പ്രദർശനം 28 ന് സമാപിക്കും.
Post a Comment