* കുരുന്നുകൾക്ക് ആവേശമായി കായികമേള*
മാഹി:പള്ളൂർ നോർത്ത് ജി.എൽപി സ്കൂളിലെ കായികമേള വിഎൻപി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച്
മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ പതാക ഉയർത്തി കായികമേളക്ക് തുടക്കം കുറിച്ചു.
രാവിലെ ഗ്രൗണ്ടിൽ വെച്ച് നടന്ന മാർച്ച് പാസ്റ്റിന് ശേഷം
കേരള അണ്ടർ 19 വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിയ ഗിരീഷ് , ക്രിക്കറ്റ് ടീമംഗം ഗൗരി നന്ദന, സ്കൂൾ ലീഡർ ഷാസിൽ അഹമ്മദ് എന്നിവർ ചേർന്ന് ശീപശിഖയിൽ നിന്നും ജ്വാലയിലേക്ക് അഗ്നി പകർന്നു .
വിദ്യഭ്യസ മേലധ്യക്ഷൻ പി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ശിവ് രാജ് മീണ ഉദ്ഘാടനഭാഷണം നടത്തി .
സ്കൂൾ ഡെപ്യൂട്ടി ലീഡർ ദേവ്ന ഉമേഷ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ കായികതാരങ്ങൾ ഏറ്റു ചൊല്ലി.
ദിയ ഗിരീഷ്, ഗൗരി നന്ദന എന്നിവർ ആശംസഭാഷണം നടത്തി
അധ്യാപിക പി ടി മുഹസീന നന്ദി പറഞ്ഞു
കായിക അധ്യാപകൻ സജീന്ദ്രൻ മാസ്റ്റർ നിയന്ത്രിച്ചു മത്സരങ്ങൾ

Post a Comment