o വിജയ് ദിവസ് : 1971 ലെ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് മാഹി സ്വദേശി പള്ളൂരിലെ ടി.മാധവൻ നമ്പ്യാർ
Latest News


 

വിജയ് ദിവസ് : 1971 ലെ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് മാഹി സ്വദേശി പള്ളൂരിലെ ടി.മാധവൻ നമ്പ്യാർ

 വിജയ് ദിവസ് : 1971 ലെ പാക്കിസ്ഥാനെതിരെയുള്ള യുദ്ധത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് മാഹി സ്വദേശി പള്ളൂരിലെ ടി.മാധവൻ നമ്പ്യാർ


മാഹി: ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതിനായി പാക്കിസ്ഥാനെതിരെ ഇന്ത്യാ ഗവൺമെന്റ് നടത്തിയ യുദ്ധത്തിൽ വിജയം നേടിയതിന്റെ ആഹ്ലാദം പങ്കുവെക്കുന്ന ദിനമായ ഡിസംബർ 16 ന് പള്ളൂരിലെ പാലോള്ളതിൽ ടി.മാധവൻ നമ്പ്യാർ


(77) അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. വിജയ് ദിവസിൽ കാലത്ത് അദേഹത്തെ ആദരിക്കാനായി വീട്ടിലെത്തിയ പ്രിയദർശിനി യുവകേന്ദ്രാ പ്രവർത്തകരുമായാണ് യുദ്ധത്തിൽ നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചത്. ഇന്ത്യൻ മിലട്ടറിയിലെ വയർലെസ്സ് ഓപ്പറേറ്ററായി വെസ്റ്റ് ബംഗാളിലെ സിലികുടി ക്യാമ്പിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു ഇന്ത്യാ ഗവൺമെന്റിന്റെ യുദ്ധാഹ്വാനം. ബംഗ്ലാദേശിനെ സ്വതന്ത്രമാക്കാനായി പാക്കിസ്ഥാനെതിരെ നിങ്ങിയ ഇന്ത്യൻ സേനയിൽ ഞാനും ഉണ്ടായിരുന്നു. ഏഴു ദിവസത്തോളം യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത എനിക്ക് ഭീകരമായ അക്രമത്തിൽ ഇരു കൈകൾക്കും കാലിനും തലയ്ക്കും മാരകമായ പരുക്കേൽക്കുകയാണുണ്ടായത്. നാലു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ ബംഗാളിലെ ബിച്ച് ആശുപത്രിയിലാരുന്നു ഞാൻ ഉണ്ടായിരുന്നത്. ഒരു മാസത്തിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി അലഹബാദ് മിലട്ടറി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. പരുക്കേറ്റെ സൈനികരുടെ ക്ഷേമം അന്വേഷിക്കാനായി ഇന്ദിരാ ഗാന്ധി നേരിട്ട് ആശുപത്രിയിലെത്തി മണിക്കൂറുകളോളം ചിലവഴിച്ചിരുന്നു. എനിക്ക് രണ്ടു കൈയും അനക്കാൻ പറ്റാത്ത അവസ്ഥ മനസ്സിലാക്കിയ ഇന്ദിരാ ഗാന്ധി ഭക്ഷണം വാരി തന്ന ആരംഗം ഇപ്പോഴും ഓർക്കുകയാണെന്ന് വികാരഭരിതനായി മാധവൻ നമ്പ്യാർ പറഞ്ഞു. പിന്നീട് രണ്ടു വർഷത്തോളം പൂനൈ മിലട്ടറി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം 1973 ൽ മിലട്ടറി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണം വിരമിക്കുകയാണുണ്ടായത്. 21 വർഷത്തോളം കേരള റവന്യു സർവ്വീസിൽ ക്ലാർക്കായി ജോലി ചെയ്തു. എഴ് വർഷത്തോളം മിലിട്ടറിയിൽ ജോലി ചെയ്ത എനിക്ക് മിലട്ടറിയുടെ ഡിസ്എബിലിറ്റി പെൻഷനും കേരള സർവ്വീസ് പെൻഷനും ലഭിക്കുന്നുണ്ട്. ഭാര്യ:സതി ദേവിയുടെയും മകളുടെയും കൂടെ പള്ളൂരിലെ വീട്ടിൽ താമസിക്കുന്നു. പ്രിയദർശിനി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഷാളണിയിച്ച് ധീര ജവാൻ മാധവൻ നമ്പ്യാരെ ആദരിച്ചു. കെ.വി.ഹരീന്ദ്രൻ, രാജൻ കെ പള്ളൂർ, കെ.പി.ഉദയകുമാർ, ശിവൻ തിരുവങ്ങാടൻ, കെ.സുജിത്ത്, കെ.ജി.പ്രദീപൻ, ബാലകൃഷണൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post