o സാഗർ പരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രുപാലിയും ശ്രീ എല്‍ മുരുകനും മാഹി സന്ദർശിച്ചു
Latest News


 

സാഗർ പരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രുപാലിയും ശ്രീ എല്‍ മുരുകനും മാഹി സന്ദർശിച്ചു

 സാഗർ പരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പരുഷോത്തം രുപാലിയും ശ്രീ എല്‍ മുരുകനും മാഹി സന്ദർശിച്ചു



 കേന്ദ്രമന്ത്രിമാരെ സ്വീകരിക്കുവാനായി സംസ്ഥാന ഫിഷറീസ് മന്ത്രി ശ്രീ ലക്ഷ്മി നാരായണനും മാഹിയിൽ എത്തിയിരുന്നു.

 കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിയും മയ്യഴി ഹാർബർ സന്ദർശിച്ചു.



 ഹാർബർ പ്രവർത്തി ഇത്രയും നീണ്ടു പോകാനുള്ള കാരണങ്ങൾ മന്ത്രി പരിശോധിച്ചു, ഇതുവരെയുള്ള പ്രവർത്തനത്തിന്റെ റിപ്പോർട്ടും പ്രവർത്തനത്തിന് താമസം നേരിട്ടതിന്റെ കാരണങ്ങളും സംസ്ഥാന ഫിഷറീസ് ഡയറക്ടറോട് മന്ത്രി ആരാഞ്ഞു.

 ഹാർബറിന്റെ പ്രവർത്തനങ്ങൾ മൺസൂൺ കഴിയുന്നതോടെ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു



 മാഹി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മത്സ്യപ്രവർത്തകർക്കായി കേന്ദ്രസർക്കാർ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചതിനെ പറ്റിയും ഫിഷറീസ് മന്ത്രാലയം വഴി മത്സ്യപ്രവർത്തകർക്ക് നൽകുന്ന ആനുകൂല്യങ്ങളെ പറ്റിയും മന്ത്രി വിശദീകരിച്ചു.




 മത്സ്യപ്രവർത്തകർ കാലാകാലങ്ങളായി പലിശയ്ക്ക് കടമെടുക്കുന്ന സമ്പ്രദായം നിർത്തലാക്കുവാൻ വേണ്ടി കിസാൻ ക്രെഡിറ്റ് കാർഡ് സമ്പ്രദായം രൂപീകരിക്കുകയും അതുവഴി നാല് ശതമാനം പലിശയ്ക്ക് മത്സ്യപ്രവർത്തകർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ ഈടില്ലാതെ നൽകുന്ന പദ്ധതി മോദിജിയുടെ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് നിങ്ങൾക്ക് പണം തരുന്നില്ലെങ്കിൽ ആ വിവരം ഞങ്ങളെ അറിയിക്കുക മാത്രം ചെയ്താൽ മതിയെന്ന് അദ്ദേഹം മത്സ്യപ്രവർത്തകർക്ക് വാക്ക് നൽകി.

 



ഫിഷറീസ് മന്ത്രാലയത്തിന്റെ ബജറ്റ് 108 കോടി ആണെങ്കിൽ

 കേന്ദ്രത്തിന്റെ മത്സ്യ സമ്പദ യോജനയിൽ 200 കോടി രൂപ സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 8000 കിലോമീറ്റർ ഓളം തീരദേശം നമുക്കുണ്ട് വലിയൊരു വിഭാഗം ജനങ്ങൾ മത്സ്യപ്രവർത്തനത്തിൽ ഏർപ്പെട്ട രാജ്യമാണ് നമ്മുടേത്, ആളുകളെയൊക്കെ സംരക്ഷിക്കുവാനും അവരുടെ ജീവിത നിലവാരം ഉയർത്തുവാനുള്ള ഉത്തരവാദിത്വവും കേന്ദ്രസർക്കാരിന് ഉണ്ടെന്നും അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മാഹിയിലെ മത്സ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ അടങ്ങുന്ന നിവേദനം മന്ത്രിക്ക് ബിജെപി നേതാക്കൾ കൈമാറി. മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ, സംസ്ഥാന സമിതി അംഗം ബി ഗോകുലൻ, ജനറൽ സെക്രട്ടറി മഗിനേഷ്, പ്രബീഷ് കുമാർ പി വൈസ് പ്രസിഡണ്ട് ഹരിദാസ് പനത്തറ, ഓഫീസ് സെക്രട്ടറി ചന്ദ്രൻ, കിസാൻ മോർച്ച മണ്ഡലം പ്രസിഡണ്ട് ജയസൂര്യ ബാബു, പിടി ദേവരാജൻ, പ്രേമചന്ദ്രൻ  രജീഷ് കെ, നിമേഷ്, സുമന്ദ്രൻ,  ഫൽഗുണൻ,  എസ് സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ജയേന്ദ്രൻ സന്നിഹിതരായി.

 സിവിൽ സ്റ്റേഷനിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പൊതുജനങ്ങളുടെ പരാതികൾ മന്ത്രി നേരിട്ട് കേൾക്കുകയും അതിന് പരിഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും മത്സ്യപ്രവർത്തകർക്ക് വാക്ക് നൽകി. ജനങ്ങൾക്ക് ജീവിക്കുവാനുള്ള എല്ലാ പരിസ്ഥിതിയും ഉണ്ടാക്കുവാൻ വേണ്ട സഹായങ്ങൾ വിവിധ ജനക്ഷേമ പദ്ധതികളുടെ കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്ന് പരിപാടിയിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ എൽ മുരുകൻ എടുത്തുകാട്ടി.

 പുതുച്ചേരി മന്ത്രി ശ്രീ ലക്ഷ്മി നാരായണൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ നന്ദിയും പറഞ്ഞു.

.

Post a Comment

Previous Post Next Post