o മിനിമം വേതനത്തിന് പകരം ലിവിങ്ങ് വേതനം നടപ്പിലാക്കണം -ബി എം എസ്
Latest News


 

മിനിമം വേതനത്തിന് പകരം ലിവിങ്ങ് വേതനം നടപ്പിലാക്കണം -ബി എം എസ്

 മിനിമം വേതനത്തിന് പകരം ലിവിങ്ങ് വേതനം നടപ്പിലാക്കണം -ബി എം എസ്




മാഹി : മിനിമം വേതനത്തിന് പകരം ലിവിങ് വേതനം നടപ്പിലാക്കണമെന്ന് ബി എം എസ് സംസ്ഥന വൈസ് പ്രസിഡണ്ട് എം.പി.ചന്ദ്രശേഖരൻ പ്രസ്താവിച്ചു.


രാജ്യത്ത് അസംഘടിത മേഖലയിൽ ജോലി ചെയ്ത് വരുന്ന 50കോടിയോളം വരുന്ന തൊഴിലാളികൾക്ക് ലിവിങ് വേതനം നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബി എം എസ് മാഹി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാഹി സർവ്വീസ് സഹകരണ ബേങ്ക് ഒഡിറേറാറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ മാഹിയിലെ മുതിർന്ന ഓട്ടോറിക്ഷ തൊഴിലാളികളെ ആദരിച്ചു.


ഓട്ടോ റിക്ഷ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു.


സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് കണ്ണൂർ ജില്ല പ്രസിഡണ്ട് സി.വി.തമ്പാൻ , ജില്ല സിക്രട്ടറി എം. വേണുഗോപാൽ, ജില്ല ജോ : സിക്രട്ടറിമാരായ എം. പ്രസന്നൻ , രാജൻ കോവൂർ, കെ. പ്രമോദ്, കെ.ടി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.


മാഹി മുസിപ്പാൽ ഓഫീസിനു സമീപമുള്ള ഷേണായീസ് ബിൽഡിങ്ങിൽ ബി എം എസ് മേഖല കമ്മിറ്റി ഓഫീസ് എം.പി.ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post