o മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
Latest News


 

മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

 *മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ  രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ*





മാഹി : രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിൽ നിരന്തരമായി വിവാദങ്ങൾ ഉണ്ടാക്കിയിരുന്ന ഡോക്ടർ ദമ്പതികൾക്ക് സസ്പെൻഷൻ.



അസോസിയേറ്റ് പ്രൊഫസർമാരായ ഡോ: കെ.സി.രാജ് കുമാർ, ഡോ: രമ്യ കൃഷ്ണൻ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരിക്കുന്നത്.


കോവിഡ് കാലത്ത് മയ്യഴി ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തതിൽ ഇവർക്കെതിരെ പരാതികൾ ഉയരുകയും നടപടി നേരിടുകയും ചെയ്തിരുന്നു.



ന്യൂഡൽഹി  ദേശീയ ആയുർവേദ മെഡിക്കൽ കൗൺസിൽ എല്ലാ വർഷവും തുടർ അംഗീകാരത്തിനായി രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ മാസം മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലും പരിശോധന നടത്തിയിരുന്നു. 


കോളേജിന് അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള അംഗീകാരത്തിനായി നടന്ന കൗൺസിലിൻ്റെ പരിശോധസമയത്ത് ഈ ഡോക്ടർ ദമ്പതികൾ ഹാജരാവാത്തതും സഹകരിക്കാത്തതും സർക്കാർ അതീവ ഗൗരവകരമായാണ് കണ്ടത്.  കൗൺസിൽ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ വർഷം കുട്ടികൾക്ക് പ്രവേശം നൽകാൻ സാധിക്കൂ എന്നതും, ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥകൾ മാഹിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കും എന്നതും ഗൗരവകരമായ വസ്തുതയാണ്.


ഓരോ വർഷവും മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം നേടിയെടുക്കുകയെന്നത് കോളേജുകളെ സംബന്ധിച്ചു ശ്രമകരമായ കാര്യമാണ്.  ഈ വർഷം പോണ്ടിച്ചേരി ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജിനു പോലും അംഗീകാരം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.  അതിനിടയിലാണ് ഭീമമായ ശമ്പളം കൈപറ്റുന്ന ഡോകടർമാർ ഇവിടെ നിരുത്തരവാദപരമായി പെരുമാറിയിരിക്കുന്നത്.

പോണ്ടിച്ചേരി പി.കെ.എം.സിയുടെ മെമ്പർ സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

1 Comments

  1. വാർത്തയിൽ പരാമർശിച്ചിരിക്കുന്ന രണ്ട് ഡോക്ടർമാരും പ്രിൻസിപ്പലിന്റെയും ഓഫീസിന്റെയും ക്രൂരമായ മാനസിക പീഡനത്തിന് വർഷങ്ങളോളം വിധേയരാകുന്നു. അവരുടെ എല്ലാ പ്രൊഫഷണൽ അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. പൊതുജനാരോഗ്യത്തിനും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള നൂതന നിർദ്ദേശങ്ങളുമായി ഈ ഫാക്കൽറ്റികൾ ആയുർവേദ മേഖലയിൽ അതുല്യമായ സംഭാവനകൾ ചെയ്തിട്ടുണ്ട്, എന്നാൽ അവരുടെ നിർദ്ദേശങ്ങളൊന്നും പ്രിൻസിപ്പൽ അംഗീകരിച്ചില്ല, പകരം അദ്ദേഹം അവരെ തുടർച്ചയായും അനന്തമായും പീഡിപ്പിക്കുകയായിരുന്നു. ദയവായി വസ്തുതകൾ അറിയുക .വാർത്ത ശരിയാക്കുക

    ReplyDelete

Post a Comment

Previous Post Next Post