*വീണ്ടും തെരുവ് നായ ആക്രമണം*
*വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചു പറിച്ചു*
ചമ്പാട് : സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ അഞ്ചാംക്ലാസ് വിദ്യാർഥിയെ തെരുവുനായ കടിച്ചു പറിച്ചു.
ഗുരുതരമായി പരിക്കേറ്റ് മുഹമ്മദ് റഫാൻ റഹീസി(11) നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിൽനിന്ന് വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നുപോകുകയായി രുന്ന വിദ്യാർഥിയെ മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയ
ത്തിനടുത്തുവെച്ചാണ് തെരുവുനായ ആക്രമിച്ചത്. വലതു കൈക്കും കാലിനും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ഓട്ടോറിക്ഷാഡ്രൈവർമാരും ചേർന്നാണ് രക്ഷിച്ചത്.
ഉടൻ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും വലതുകൈയിലെ മാംസം ഭൂരിഭാഗവും നഷ്ടപ്പെട്ട കുട്ടിയെ അടിയന്തിര പ്ലാസ്റ്റിക് സർജറിക്കായി മെഡിക്കൽ - കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചമ്പാട് അർഷാദ് മൻസിലിൽ റഹീസിന്റെ മകനാണ് മുഹമ്മദ് റഫാൻ. കഴിഞ്ഞദിവസം പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നരവയസ്സുകാരനെയും തെരു വുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്.
Post a Comment