തലശ്ശേരിഫൈൻ ആർട്സ് കോളജ് യാഥാർത്ഥ്യമാവുന്നു
തലശ്ശേരി: മലബാറിലെ ചിത്രകലാവിദ്യാർത്ഥികളുടെ ചിരകാല സ്വപ്നമായ ഫൈൻ ആർട്സ് കോളജിന് ചിറക് മുളയ്ക്കുന്നു. ഇതിലേക്കായി
വള്ള്യായിൽ നാല് ഏക്രയിലേറെ വരുന്ന സ്ഥലമാണ് തലശ്ശേരിയിലെ പ്രമുഖ ചിത്രകലാ സ്ഥാപനമായ കേരള സ്കൂൾ ഓഫ് ആർട്സ് വാങ്ങുന്നത്. ഇതിന്റെ അഡ്വാൻസും, രേഖാ കൈമാറ്റ ചടങ്ങും നടന്നു.
ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു. സ്ഥലമുടമ
ഗീതാ പുരുഷോത്തമൻ രേഖകൾ ആർട്സ് സ്കൂൾ ചെയർമാൻ കൂടിയായ എബി.എൻ.ജോസഫിന് കൈമാറി.
അഡ്വ.പി.വിശ്വൻ, ചാലക്കര പുരുഷു, സുഹാസ് വേലാണ്ടി,
സംസാരിച്ചു. കെ.പി. പ്രമോദ് വരച്ച പ്രകൃതി ചിത്രം സ്ഥലമുടമയ്ക്ക് സ്നേഹോപഹാരമായി ആർട്ടിസ്റ്റ് കെ.പി. പ്രമോദ് കൈമാറി.
ചലച്ചിത്ര അക്കാദമി അംഗംപ്രദീപ് ചൊക്ലി സ്വാഗതവും, ആർട്ടിസ്റ്റ് മുരളി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്ഥലമുടമ ഗീതാ പുരുഷോത്തമൻ രേഖകൾ എബി.എൻ.ജോസഫിന് കൈമാറുന്നു.
Post a Comment