ന്യൂമാഹിയിൽ പോലീസ് നൈറ്റ് പട്രോളിനിടെ എം ഡി എം എ പിടികൂടി
ന്യൂമാഹി : നൈറ്റ് പട്രോളിനിടെ സംശയം തോന്നിയ കാർ പരിശോധിച്ചപ്പോൾ എംഡി എം എ കണ്ടെത്തി. അറവിലകപാലം പുളിയുള്ളതിൽ പീടിക റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എം.ഡി.എം.എ. കണ്ടെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കവലയിൽനിന്നും മാറി ഇടവഴിയിൽ കയറ്റിനിർത്തിയ കാർ കണ്ട് സംശയം തോന്നിയതിനെ തുടർ ന്ന് നൈറ്റ് പട്രോൾ പോലീസ് പരിശോധിക്കാനെത്തിയപ്പൊ കാ റിനകത്തുനിന്നും മൂന്നുപേർ ഓടി രക്ഷപ്പെട്ടു
കാറിനകത്ത് ബാഗിൽ സൂക്ഷിച്ച 15.78 ഗ്രാം എം.ഡി.എം.എ. ആണ് പിടി കൂടിയത്.
കാർ നാദാപുരം സ്വദേശിയുടേതാണ ന്ന് വ്യക്തമായിട്ടുണ്ട്. എൻ.ഡി. പി.എസ്. ആക്ട് അനുസരിച്ച് പോലീസ് കേസെടുത്തു. ന്യൂമാ ഹി എസ്.ഐ. ടി.കെ.അഖിലി ന്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്നിന്റെ ഉപ യോഗവും വിൽപ്പനയും തടയു ന്നതിനായി ജില്ലയിൽ ശക്തമായ പരിശോധനകൾ നടന്നുവരികയാണ്.
Post a Comment