o മുക്കാളിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കൂട്ടുപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി*
Latest News


 

മുക്കാളിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കൂട്ടുപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി*

 *മുക്കാളിയിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കൂട്ടുപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി* 



ചോമ്പാൽ : മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ കൂട്ടു പ്രതി താനൂർ ചീരാൻ കടപ്പുറത്തെ അരയന്റെ പുരയ്ക്കൽ ഹൗസിലെ ആബിദി [34]നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു.


മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത്  റിമാൻഡിലായ ഒന്നാം പ്രതി വടകര ഇരിങ്ങൽ ഖദീജാസ് മൻസിലെ തത്തമ്മ ഫിറോസ് [39] മൊഴി നല്കിയ പ്രകാരമാണ് കൂട്ടു പ്രതിയായ ആബിദിനെ താനൂരിൽ വെച്ച് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തത്.


              തത്തമ്മ ഫിറോസ്

 

എസ് ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ആനന്ദൻ , അബിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



കഴിഞ്ഞ 31-ാം തീയതിയാണ് 

തമിഴ്നാട് റിട്ട. സബ് ഇന്‍സ്പെക്ടറായ  ഹരീന്ദ്രന്റെ ചോമ്പാലിലെ ശ്രീഹരി വീട്ടിൽ 

മോഷണം നടന്നത്.


 ഹരീന്ദ്രന്‍. അലമാരയില്‍ സൂക്ഷിച്ച അഞ്ചു പവന്‍ സ്വര്‍ണവും 45,000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. 


സംഭവ ദിവസം ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്

വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. .




ചോമ്പാല  സി.ഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്


പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Post a Comment

Previous Post Next Post