*കലവറ നിറക്കൽ ഘോഷയാത്ര നടന്നു*
മാഹി :പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര ഇന്ന് [ ഞായർ
] രാവിലെ 8.30 ഓടെ വളവിൽ അയ്യപ്പ മഠത്തിൽ നിന്നുമാരംഭിച്ചു വളവിൽ ബീച്ച് റോഡിൽ കൂടി മെയിൻ റോഡിൽ കടന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ചെണ്ടമേളത്തിന്റെയും , മുത്തുക്കുടകളുടെയും അകമ്പടിയോടെ നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങൾ തലയിലേന്തി വന്ന കലവറദ്രവ്യങ്ങൾ ക്ഷേത്ര നടയ്ക്ക് മുന്നിൽ വെച്ച് ക്ഷേത്രകർമ്മി ചിങ്കാ ളിന്റവിട പുരുഷോത്തമൻ ഏറ്റുവാങ്ങി.
ഇന്ന് വൈകീട്ട് 5 മണിക്ക് തുക്കുടി തറവാട്ടിൽ നിന്നും നിവേദ്യം വരവ് ഉണ്ടായിരിക്കും
ഏപ്രിൽ 10 തിങ്കളാഴ്ച്ച വൈകീട്ട് 5 മണിക്ക് കാവേരിയമ്മ തറവാട്ടിൽ നിന്നും നിവേദ്യം വരവ് , രാത്രി 9 മണിക്ക് സാംസ്കാരിക സമ്മേളനം, രാത്രി 10 ന് പ്രാദേശിക കലാകാരന്മാരായ കുട്ടികളുടെ നൃത്ത സംഗീത വിരുന്നായ "നാട്ടുകേളിയും ഉണ്ടാവും
10,11,12,13 തീയ്യതികളിൽ അന്ന ദാനം ഉണ്ടായിരിക്കുന്നതാണ്

Post a Comment