വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവത്തിന് തുടക്കമായി
വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവത്തിന് തുടക്കമായി
ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവത്തിന് തുടക്കമായി. ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ്റ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളിൽ മുഖ്യ ഭാഷണം നടത്തി. ഗായകൻ കെ.കെ.രാജീവ് സംസാരിച്ചു.കെ.കെ.സുധീഷ് സ്വാഗതവും, കെ.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു.
തുടർന്ന്കെ.കെ.സന്തോഷ് കുമാറും സംഘവും അവതരിപ്പിച്ച
ഭക്തിഗാനമേളയുമുണ്ടായി. ദൈവത്തെ കാണൽ, ക്ഷേത്രത്തിലെ ജന്മാരിയായ മനോജിനെ ആദരിക്കൽ, കുട്ടിച്ചാത്തൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് വേട്ടക്കൊരുമകൻ ദേവ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും താലപ്പൊലി ഘോഷയാത്ര, തുടർന്ന് വെള്ളാട്ടങ്ങൾ എന്നിവയുമുണ്ടായി, 6 ന് പുലർച്ചെ ഗുളികൻ തിറ, രാവിലെ 8.30 ന് ശാസ്തപ്പൻ തിറ, 10 ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ തിറ, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി. ഉച്ചക്ക് 12 മുതൽ മൂന്ന് വരെ അന്നദാനം ഉണ്ടാവും.

Post a Comment