പക്ഷിയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ കിണറ്റില്‍ വീണു മരിച്ചു.
ഒഞ്ചിയം : തട്ടോളിക്കര വയനോളി താഴെ അകവളപ്പില്‍ താഴെ വിജയന്‍ (66) അടുത്ത വീട്ടിലെ കിണറ്റില്‍ വീണ പക്ഷിയെ രക്ഷിക്കാനുളള ശ്രമത്തില്‍ കിണറ്റില്‍ വീണു മരിച്ചു . പക്ഷിയെ രക്ഷിച്ച ശേഷം കിണറ്റില്‍ നിന്ന് തിരകെ കയറുന്നതിനിടയില്‍ കൈകുഴഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു.വടകരയില്‍ നിന്ന് അഗ്നിശമന സേന എത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . അതുവരെ നാട്ടുകാര്‍ അപകട വിവരം അറിഞ്ഞില്ല എന്നത് വലിയൊരു അപാകതയായി നാട്ടില്‍ വലിയ ചര്‍ച്ചയാണ് . മൃതദേഹം വടകരയില്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ . സജീവ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും തെങ്ങ് കയറ്റതൊഴിലാളി യൂണിയന്‍ എച്ഛ് .എം.എസ് പ്രവര്‍ത്തകനുമാണ് . ഞായറാഴ്ച 12മണിക്ക് സംസ്കാരം വീട്ടുവളപ്പില്‍ നടക്കും. ഭാര്യ രമണി . മക്കള്‍ വിജിഷ , വിനിഷ , വിജില്‍ . മരുമക്കള്‍ വിനോദന്‍ ,സതീശന്‍ (ബഹറിന്‍ ) . സഹോദരി സുധ .

Post a Comment