o തലശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു
Latest News


 

തലശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു

 

  തലശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു



തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ  സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു.തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്.ഇന്ന് കാലത്ത് 8.10 ഓടെയാണ് അപകടം.ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജ് – തിരുവങ്ങാട്ടെ വീട്ടിൽ നിന്നും പുതിയ ബസ് സ്റ്റാൻ്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.


പുതിയ ബസ്സ് സ്റ്റാൻ്റിൽ നിർത്തിയിട്ട മണി കർണിക ബസിനരികിലൂടെ പോവുന്നതിനിടയിൽ  ഇരിട്ടിയിൽ നിന്നും യാത്രക്കാരുമായി എത്തിയ കഫീൽ ബസ്സ്  ഇടിച്ചാണ് അപകടം.


സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായിട്ടാണ് സൂചനകൾ

പരേതരായ ഗോപാലൻ നായരുടെയും രുഗ്മ്ണിമ്ണി അമ്മയുടെയും മകനാണ്. അവിവാഹിതനാണ് – ഹേമരാജ്, വേണു, സവിത, സ്വപ്ന സഹോദരങ്ങളാണ് – മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post