പുരസ്‌ക്കാര ജേതാക്കളെ ആദരിക്കുന്നു.
പള്ളൂർ: 2020 മാർച്ച് മുതൽ 2023 മാർച്ച് വരെ വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി നേടിയവർ, 2022-23 വർഷങ്ങളിൽ വിവിധ മേഖലകളിൽ സംസ്‌ഥാന- ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ വ്യക്തികൾ, സർവകലാശാലാ റാങ്ക് ജേതാക്കൾ, വിവിധ മേഖലയിൽ
വ്യക്തിഗത പുരസ്കാരങ്ങൾ ലഭിച്ചവർ എന്നിവരെ പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ
2022-23 ന്റെ വേദിയിൽ വച്ച് സബർമതി ട്രസ്റ്റ് ആദരിക്കുന്നു. ആദരിക്കപ്പെടുന്നവരുടെ പാനലിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന മേൽപറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ അവരുടെ പേരും ഉൾപ്പെടുന്ന വിഭാഗവും പ്രസ്തുത നേട്ടം കൈവരിച്ച വർഷവും 9447300389 എന്ന നമ്പറിൽ 10.04.2023ന് മുൻപായി വാട്ട്സ്ആപ്പ് ചെയ്യേണ്ടതാണ്.

Post a Comment