മുസ്തഫ മാസ്റ്റർക്ക്
യാത്രയയപ്പു നല്കി.
മാഹി -മയ്യഴി വിദ്യാഭ്യാസ മേഖലയിൽ മുപ്പത്തിനാലു വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്നു വിരമിക്കുന്ന ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം. മുസ്തഫക്ക് വിദ്യാർഥികളും രക്ഷിതാക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹ നിർഭരമായ യാത്രയപ്പു നല്കി.
വിദ്യാർഥികളും രക്ഷിതാക്കളും സഹപ്രവർത്തകരും മുസ്തഥ മാസ്റ്ററെ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ കൈമാറിയും ആദരിച്ചു. ഒരധ്യാപകൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരാൻ എന്ന നിലയിൽ മുസ്തഫ മാസ്റ്റർ ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയായി യാത്രയയപ്പ് സമ്മേളനം..
കുട്ടികളൊരുക്കിയ യാത്രയയപ്പു സമ്മേളനം വേറിട്ടതായി.
സ്കൂൾ ലീഡർ ഏ.ശിതളിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പ്രധാനാധ്യാപിക ഏ.ടി.പത്മജ ഉദ്ഘാടനം ചെയ്തു. റമീസ്, സൂര്യഗണേഷ്, അലിൽ അഗിൽ, ഷാരവ് കൃഷ്ണ, ഇസ്സ ആസിയ, ഫാത്തിമത്ത് സഹ്‌റ എന്നിവർ ആശംസകൾ നല്കി. ലക്ഷ്മി പ്രിയ സ്വാഗതവും ദേവനന്ദ നന്ദിയും പറഞ്ഞു.
തുടർന്നു വിദ്യാർഥികകളുടെ കലാവതരങ്ങളുമുണ്ടായി.
Post a Comment