*ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കാതെ അധികൃതർ*
*മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഭീതിയിൽ മങ്ങാട് പ്രദേശം*
ന്യൂമാഹി: തലശ്ശേരി- ഒന്നര മാസം മുമ്പു ണ്ടായ ദുരന്തത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തിട്ടും പാഠം പഠിക്കാതെ മാഹി ബൈപാസിൽ കടപുഴകി വീണ വൈദ്യുതി പോസ്റ്റിലെ
കമ്പികളത്രയും തൊട്ടടുത്ത തെങ്ങിൽ കെട്ടിവെച്ചു മറ്റൊരു ദുരന്തത്തിന് വഴി കാട്ടുകയാണ് ബന്ധപ്പെട്ടവർ.
മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗമായതിനാൽ കുഴിച്ചിടാനാവാത്ത പോസ്റ്റ് മറിഞ്ഞു വീഴാതിരിക്കാൻ കമ്പികൾ കെട്ടിയിട്ട തെങ്ങിൽ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹി ക്കാനും സാദ്ധ്യതയേറെ യാണ്. ഇലക്ട്രിസിറ്റിയുടെ അനാസ്ഥ മറ്റൊരു ദുരന്ത ത്തിന് കൂടി കാരണമായേ ക്കുമെന്ന് നാട്ടുകാർ ഭയ പ്പെടുന്നു.
ഇക്കഴി ഞ്ഞ ഫിബ്രവരി 14 നാണ് കവിയൂർ മങ്ങാട് ബൈപാസിൽ അ പകടമുണ്ടായത്. ആസാം സ്വദേ ദിലീപ് രാജു (30) വാണ് ദാരുണമായി മരണപ്പെട്ടത്. ഇ.കെ.കെ കമ്പനിയുടെ കരാർ ജോലിക്ക് എത്തിയതായിരുന്നു രാജു
Post a Comment