o ചൊക്ലിയിൽ വിവാഹ വീട്ടിൽ പാട്ട് വെച്ചതിനെ ചൊല്ലി അടിപിടി ; 30 പേർക്കെതിരെ കേസ്
Latest News


 

ചൊക്ലിയിൽ വിവാഹ വീട്ടിൽ പാട്ട് വെച്ചതിനെ ചൊല്ലി അടിപിടി ; 30 പേർക്കെതിരെ കേസ്

 *ചൊക്ലിയിൽ വിവാഹ വീട്ടിൽ പാട്ട് വെച്ചതിനെ ചൊല്ലി  അടിപിടി ; 30 പേർക്കെതിരെ കേസ്*




ചൊക്ലി:  വിവാഹ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലി പാതിരാത്രിയിൽ അടിപിടി. യുവാവിനെ ഒരു സംഘം മർദ്ദിച്ചതായ പരാതിയിൽ പോലീസ് 30 പേർക്കെതിരെ കേസെടുത്തു. പെരിങ്ങത്തൂരിലെ കൊമ്പന്റവിട രജീഷിന്റെ (40) പരാതിയിലാണ് നാട്ടുകാരനായ ശരത് തുടങ്ങി കണ്ടാലറിയാവുന്ന 30 പേർക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തത്.

പുലർച്ചെ 1.40 ഓടെ പെരിങ്ങത്തൂരിൽ നടന്ന കല്യാണ വീട്ടിലായിരുന്നു സംഭവം. പാതിരാ ത്രിയിൽ ഉറക്കെ പാട്ട് വെച്ചത് നിർത്താൻ ആവശ്യപ്പെട്ട രജീഷിനെ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.

Post a Comment

Previous Post Next Post