*നാഷണൽ ഇൻവേസ്റ്റിഗേഷൻ എജൻസിയുടെ പ്രശംസാപത്രം മാഹി സ്വദേശിയായ എ എസ് ഐ ക്ക്*
മയ്യഴി: മാഹി പള്ളൂർ സ്വദേശി പുതുച്ചേരി പോലീസിലെ എ എസ് ഐ നാഷണൽ ഇൻവേസ്റ്റിഗേഷൻ എജൻസിയുടെ പ്രശംസപത്രത്തിന് അർഹനായി.
പള്ളൂർ സ്പിന്നിങ്ങ് മില്ലിന് സമീപം ചെട്ടിയാൻ കണ്ടിയിൽ ഹൗസിലെ സി ഗംഗാധരനാണ് പ്രശംസാപത്രം ലഭിച്ചത്.
എ ഡി ജി പി ഓഫീസിൽ ഡ്യൂട്ടി നോക്കുന്ന ഗംഗാധരൻ
23 വർഷത്തോളമായി പുതുച്ചേരിയിലാണ് സേവനമനുഷ്ഠിക്കുന്നത്.
2014 ൽ പുതുച്ചേരി കേന്ദ്രമന്ത്രിയായിരുന്ന നാരായണ സ്വാമിയുടെ വീട്ടിൽ നിന്നും പൈപ്പ് ബോംബ് കണ്ടെടുത്ത കേസ് സംബന്ധിച്ച അന്വേഷണം എൻ ഐ സംഘം അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയിരുന്നു. സംഘത്തിൽ ഗംഗാധരനും ഉണ്ടായിരുന്നു.
അന്വേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രശംസാപത്രം ലഭിച്ചത്

Post a Comment