o പുതുച്ചേരിയിൽ ആർ. ആർ യൂനിവേഴ്സിറ്റി ക്യാമ്പസിന് അനുമതി
Latest News


 

പുതുച്ചേരിയിൽ ആർ. ആർ യൂനിവേഴ്സിറ്റി ക്യാമ്പസിന് അനുമതി

 *പുതുച്ചേരിയിൽ ആർ. ആർ യൂനിവേഴ്സിറ്റി ക്യാമ്പസിന് അനുമതി* 



പുതുച്ചേരി: പുതുച്ചേരിയിൽ ആർ.ആർ യൂനിവേഴ്സിറ്റി റീജ്യണൽ കാമ്പസ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകി. പുതുച്ചേരി സർക്കാറിന്റെ അനുമതി പത്രം പുതുച്ചേരി ലഫ്. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് ആർ.ആർ. സുനി വേഴ്സിറ്റി ചെയർമാന് കൈമാറി. സുരക്ഷ, പോലീസ് സേനകളിൽ ചേരുന്ന യുവാക്കൾക്ക് ദേശീയ സുരക്ഷയുടെയും പോലീസിന്റെയും സമഗ്രമായ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവ നൽകുകയാണ് ആർ.ആർ. യൂനിവേഴ് സിറ്റി ലക്ഷ്യമിടുന്നതെന്ന് ആർ.ആർ.യു പുതുച്ചേരി കാമ്പസ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. നന്ദകുമാർ പൂജ അറിയിച്ചു.


പുതുച്ചേരിയിലെ എം.എസ്.എം.ഇ ടെക്നോളജി സെന്ററിലാണ് ആർ.ആർ. യൂനിവേഴ്സിറ്റി കാമ്പസ് ആരംഭിക്കു ന്നത്. അക്കാദമിക പരിശീലന പരിപാടികൾ 2023 ജൂൺ 1 മുതൽ ആരംഭിക്കുമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post